Skip to main content

Posts

Showing posts from January, 2018

സ്ട്രീറ്റ് ലൈറ്റ്‌സ്

ഛായാഗ്രഹകന്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ സജീവ സാന്നിധ്യമായ ഷാംദത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് മമ്മൂട്ടി നിര്‍മിച്ച് അദ്ദേഹംതന്നെ നായകനായഭിനയിച്ച സ്ട്രീറ്റ് ലൈറ്റ്‌സ്. ആക്ഷന്‍-ത്രില്ലര്‍-കോമഡി വിഭാഗത്തില്‍പ്പെടുന്ന, മമ്മൂട്ടി എന്ന നടന്റെ താരപ്രഭാവം ഉപയോഗപ്പെടുത്തുന്ന ഒരു മാസ്സ് സിനിമയായാണ് സംവിധായകന്‍ ചിത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതൊന്നുമല്ല തിരശ്ശീലയില്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നതെന്നതാണ് സത്യം. പ്രേക്ഷകരുടെ ആസ്വാദന ക്ഷമതയും ക്ഷമാശീലവും പരീക്ഷിക്കുന്നതിനായി മലയാള സിനിമയില്‍ നടന്നുവരുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. പ്രമേയത്തിലോ അവതരണത്തിലോ കഥാസന്ദര്‍ഭങ്ങളിലോ പുതുമയ്ക്കുവേണ്ടിയുള്ള ഒരു തരത്തിലുമുള്ള ശ്രമവുമില്ലെന്നു മാത്രമല്ല, ആവര്‍ത്തന വിരസമായ രംഗങ്ങളാല്‍ സമ്പന്നവുമാണ് ചിത്രം. ഒരു ദിവസം പുലര്‍ച്ചെ തുടങ്ങി, അടുത്ത ദിവസം രാത്രിയില്‍ അവസാനിക്കുന്ന സംഭവ പരമ്പരകളാണ് ചിത്രത്തിലുള്ളത്. യൂണിഫോമിടാത്ത പോലീസ് ഓഫീസറായി മമ്മൂട്ടിയുടെ ജയിംസ് എന്ന കഥാപാത്രം നടത്തുന്ന കുറ്റാന്വേഷണമാണ് സംഭവം. സ്വാഭാവികമായും ചടുലമായ സംഭവഗതികള്‍ക്കൊണ്ട് സ...

ആദി മലയാളം

സംവിധായകന്‍ :  ജീത്തു ജോസഫ് നിര്‍മാതാവ് :  ആന്റണി പെരുമ്പാവൂർ Cast Pranav Mohanlal as Aadhithya Mohan(Aadhi) Aditi Ravi as Anjana Anusree as Jaya Jagapati Babu as Narayana Reddy Siddique as Mohan Varma, Aadhi's father Lena as Rosy, Aadhi's mother Sharafudheen as Sharath Nair Siju Wilson as Jayakrishnan Meghanathan as Mani Annan Tony Luke as Ebin Sijoy Varghese Krishna Shankar Krittika Pradeep as Aneetta Mohanlal as Himself (Cameo appearance) Antony Perumbavoor as Himself (Cameo appearance) പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ആദി. പ്രണവ് ആദ്യമായി നായകനാകുന്നു എന്നതിനാല്‍ റിലീസിന് മുമ്പേ ശ്രദ്ധിക്കപ്പെട്ട ചിത്രം മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടാണ് വ്യത്യസ്തമാകുന്നത്. സംഗീത സംവിധായകനാകണമെന്ന മോഹവുമായി ബെംഗളൂരുവില്‍ എത്തുന്ന ആദിത്യ മോഹനെന്ന ആദി (പ്രണവ് മോഹന്‍ലാല്‍) ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നു. കൊല ചെയ്യപ്പെടുന്നത് അവിടുത്തെ വമ്പന്‍ ബിസിനസുകാരന്റെ മകനും. കൊല ചെയ്തത് ആദിയാണെന്...