സംവിധായകന്‍ :
ജീത്തു ജോസഫ്
നിര്‍മാതാവ് :
ആന്റണി പെരുമ്പാവൂർ
Cast
Pranav Mohanlal as Aadhithya Mohan(Aadhi)
Aditi Ravi as Anjana
Anusree as Jaya
Jagapati Babu as Narayana Reddy
Siddique as Mohan Varma, Aadhi's father
Lena as Rosy, Aadhi's mother
Sharafudheen as Sharath Nair
Siju Wilson as Jayakrishnan
Meghanathan as Mani Annan
Tony Luke as Ebin
Sijoy Varghese
Krishna Shankar
Krittika Pradeep as Aneetta
Mohanlal as Himself (Cameo appearance)
Antony Perumbavoor as Himself (Cameo appearance)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ആദി. പ്രണവ് ആദ്യമായി നായകനാകുന്നു എന്നതിനാല്‍ റിലീസിന് മുമ്പേ ശ്രദ്ധിക്കപ്പെട്ട ചിത്രം മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടാണ് വ്യത്യസ്തമാകുന്നത്.
സംഗീത സംവിധായകനാകണമെന്ന മോഹവുമായി ബെംഗളൂരുവില്‍ എത്തുന്ന ആദിത്യ മോഹനെന്ന ആദി (പ്രണവ് മോഹന്‍ലാല്‍) ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നു. കൊല ചെയ്യപ്പെടുന്നത് അവിടുത്തെ വമ്പന്‍ ബിസിനസുകാരന്റെ മകനും. കൊല ചെയ്തത് ആദിയാണെന്ന് കരുതുന്ന കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ ആദിയ്ക്ക് നേരെ തിരിയുന്നു. ആള്‍ബലവും സ്വാധീനവുമുള്ള ഇവരില്‍ നിന്ന് രക്ഷപ്പെടാനായി ആദി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ കാതല്‍. മുഴുനീള നായകനായുള്ള ആദ്യ ചിത്രത്തിന്റെ ബാലാരിഷ്ടതകള്‍ ഉണ്ടെങ്കിലും ആക്ഷന്‍ രംഗങ്ങളില്‍ പ്രണവ് മോഹന്‍ലാല്‍ മികച്ചുനിന്നു. പാര്‍കൂര്‍ ( Parkour- സൈനിക ശിക്ഷണ പദ്ധതി) ഉള്‍പ്പെടെയുള്ള ആക്ഷന്‍ രംഗങ്ങള്‍ വഴക്കത്തോടെ അവതരിപ്പിക്കാന്‍ പ്രണവിനായി. സിദ്ധിഖ്, ലെന, ജഗപതി ബാബു, ഷറഫുദ്ദീന്‍, മേഘനാഥന്‍ തുടങ്ങിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ തങ്ങളുടെ ഭാഗം ഭംഗിയാക്കി. നെഗറ്റീവ് കഥാപാത്രമായ ജയകൃഷ്ണനായെത്തിയ സിജു വില്‍സണ്‍ തന്റെ ഇമേജ് തിരുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അനുശ്രീയുടെ ജയയും നന്നായി.
കുടുംബ ബന്ധങ്ങളും കുറ്റകൃത്യവും ഇഴചേര്‍ത്തുകൊണ്ടുള്ള ജീത്തു ചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ആദിയും. എന്നാല്‍, ചിത്രത്തിന്റെ സംവിധാനത്തില്‍ പ്രകടിപ്പിച്ച കൈയടക്കം തിരക്കഥയില്‍ ജീത്തുവിന് നിലനിര്‍ത്താനാകാതെ പോയി. ചിത്രത്തില്‍ ആദിയ്ക്ക് അനുകൂലമായി സംഭവിക്കുന്ന കാര്യങ്ങളെല്ലാം വെറും യാദൃച്ഛികതയായി കണ്ണടച്ച് വിശ്വസിക്കാന്‍ പ്രേക്ഷകന്‍ ബുദ്ധിമുട്ടും. ദൃശ്യവും ഊഴവും ഉള്‍പ്പെടെയുള്ള തന്റെ തന്നെ ചിത്രങ്ങള്‍ കണ്ട പ്രേക്ഷകര്‍ക്ക് പുതുമയുള്ളതൊന്നും സമ്മാനിക്കാന്‍ `ആദി'യില്‍ സംവിധായകനായില്ല.

Comments
Post a Comment